കേരളം

kerala

ETV Bharat / state

മന്ത്രി എ.സി മൊയ്‌തീന്‍റെ വിവാദവോട്ട്; ചട്ടലംഘനമില്ലെന്ന് കലക്‌ടറുടെ റിപ്പോർട്ട്

വരണാധികാരി കൂടിയായ കലക്‌ടർ നൽകിയ റിപ്പോർട്ടിൽ മന്ത്രി ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. പോളിങ് ഓഫിസറുടെ വാച്ചിൽ സമയം ഏഴ് മണി ആയതുകൊണ്ടാണ് വോട്ടെടുപ്പ് ആരംഭിച്ചത് എന്നും റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.

മന്ത്രി എസി മൊയ്‌തീന്‍റെ വിവാദവോട്ട് വാർത്ത  ചട്ടലംഘനമില്ലെന്ന് കലക്‌ടറുടെ റിപ്പോർട്ട് വാർത്ത  പോളിങ് സമയത്തിന് മുൻപ് വോട്ട് കേരളം വാർത്ത  മൊയ്‌തീൻ മന്ത്രി വാർത്ത  എസി മൊയ്തീൻ വോട്ടു രേഖപ്പെടുത്തി വാർത്ത  തെരഞ്ഞെടുപ്പ് കമ്മിഷൻ കേരളം വാർത്ത  ac moideen vote before polling time news  no violation of rule ac moideen news  collector reporet ac moideen news  kerala local election 2020 news
ചട്ടലംഘനമില്ലെന്ന് കലക്‌ടറുടെ റിപ്പോർട്ട്

By

Published : Dec 12, 2020, 12:23 PM IST

തിരുവനന്തപുരം: പോളിങ് സമയത്തിന് മുൻപ് മന്ത്രി എ.സി മൊയ്തീൻ വോട്ടു രേഖപ്പെടുത്തി എന്ന വിവാദത്തിൽ തുടർനടപടി ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഇത് സംബന്ധിച്ച് കലക്‌ടർ നൽകിയ റിപ്പോർട്ട് അംഗീകരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

പോളിങ് ഓഫിസറുടെ വാച്ചിൽ സമയം ഏഴ് മണി ആയതുകൊണ്ടാണ് വോട്ടെടുപ്പ് ആരംഭിച്ചത് എന്നായിരുന്നു കലക്‌ടർ നൽകിയ റിപ്പോർട്ട്. മന്ത്രി ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എ.സി മൊയ്തീതിനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രത്യേകമായി ഒന്നും ചെയ്‌തിട്ടില്ലെന്ന വിശദീകരണം തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുകയും ചെയ്‌തു.

വടക്കാഞ്ചേരിയിലെ പോളിങ് ബൂത്തിൽ മന്ത്രി 6.55ന് വോട്ട് രേഖപ്പെടുത്തി എന്നാണ് യുഡിഎഫിന്‍റെ പരാതി. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും, മന്ത്രി എന്ന നിലയിലുള്ള അധികാരം ദുർവിനിയോഗം ചെയ്‌തുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. എന്നാൽ, ഇവയെല്ലാം തള്ളിക്കളഞ്ഞുള്ള റിപ്പോർട്ടാണ് വരണാധികാരി കൂടിയായ കലക്‌ടർ നൽകിയത്. ഭരണാധികാരി സമർപ്പിക്കുന്ന റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്നതാണ് നടപടിക്രമം. അതിനാൽ തന്നെ മന്ത്രിക്കെതിരെ തുടർ നടപടിക്ക് സാധ്യതയില്ല.

ABOUT THE AUTHOR

...view details