തിരുവനന്തപുരം: തമിഴ്നാട്ടിലെ തിരുപ്പൂരിന് സമീപം അവിനാശിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റ് നടപടികള്‍ക്കുമായി പാലക്കാട് ജില്ലാ പൊലീസ് മേധാവി ശിവവിക്രവുമായി ബന്ധപ്പെടണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. 9497996977,9497990090,9497962891 എന്നീ നമ്പരുകളില്‍ അപകടത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും എസ്.പിയുമായി ബന്ധപ്പെടാം.
തിരുപ്പൂരില്‍ വിപുലമായ സംവിധാനമൊരുക്കി കേരള പൊലീസ് - Palakkad SP
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മൃതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഡി.ജി.പിയും കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മിഷണറും ഉറപ്പ് നല്‍കിയിട്ടുണ്ട്.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മൃതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഡി.ജി.പിയും കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മിഷണറും ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ലോക്‌നാഥ് ബെഹ്റ അറിയിച്ചു. പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള കേരളാ പൊലീസിന്‍റെ സംഘം ഇപ്പോള്‍ അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നു. അപകട വിവരം അറിഞ്ഞയുടന്‍ തന്നെ ഡി.ജി.പി തമിഴ്‌നാട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണില്‍ സംസാരിച്ച് സഹായം അഭ്യര്‍ഥിച്ചിരുന്നു. അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ ലോക്‌നാഥ് ബെഹ്‌റ അനുശോചനം അറിയിച്ചു.