തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ ആറ് പ്രതികൾക്കെതിരെ കൊഫെ പോസെ ചുമത്തി. നിലവിൽ സ്വർണ്ണ കടത്ത് കേസ് അന്വേഷിക്കുന്ന ഡി.ആർ.ഐയുടെ ശുപാർശ പ്രകാരമാണ് കേന്ദ്ര ഇകണോമിക്‌സ് ഇൻ്റലിജൻസ് ബ്യൂറോ കൊഫെ പോസെ ചുമത്തിയത്. ഒരു വർഷം വരെ പ്രതികളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കഴിയുന്ന വകുപ്പാണിത്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കൊഫെ പോസെ ചുമത്തി - തിരുവനന്തപുരം എയർപോർട്ട് കൊഫെ പോസെ വാർത്ത
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ ആറ് പ്രതികൾക്കെതിരെയാണ് കേന്ദ്ര ഇകണോമിക്‌സ് ഇൻ്റലിജൻസ് ബ്യൂറോ കൊഫെ പോസെ ചുമത്തിയത്
സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കൊഫെ പോസെ ചുമത്തി
സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ കസ്റ്റംസ് മുൻ സൂപ്രണ്ട് രാധാകൃഷ്‌ണന്‍, പ്രകാശ് തമ്പി, വിഷ്‌ണു സോമസുന്ദരം, സുനിൽ, ബിജു, സറീന എന്നിവർക്കെതിരെയാണ് ഈ വകുപ്പ് ചുമത്തിയിരിക്കുന്നത്. പ്രതികൾക്കെതിരെ കൊഫെ പോസെ ചുമത്തിയ സാഹചര്യത്തിൽ പ്രകാശ് തമ്പി , ബിജു, സറീന എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഇവരെ സെട്രൽ ജയിലിലേക്ക് മാറ്റി. മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.