തിരുവനന്തപുരം: കൺസ്യൂമർഫെഡിന്‍റെ സഹകരണ ഓണവിപണിക്ക് തുടക്കമായി. ഓണക്കാലത്ത് അവശ്യസാധനങ്ങൾ ന്യായവിലക്ക് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ ഓണവിപണി ആരംഭിച്ചത്. വിപണിവിലയെക്കാൾ വിലക്കുറവിലാണ് കൺസ്യൂമർഫെഡിന്‍റെ സഹകരണ ഓണവിപണി പ്രവർത്തിക്കുന്നത്. പ്രത്യേക പായസ കിറ്റും ഓണവിപണിയില്‍ ലഭിക്കും.
സഹകരണ ഓണവിപണിക്ക് തുടക്കമായി - Co-operative onam sale
ഈ മാസം പത്ത് വരെയാണ് സഹകരണ ഓണവിപണി പ്രവര്‍ത്തിക്കുക
![സഹകരണ ഓണവിപണിക്ക് തുടക്കമായി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4322546-104-4322546-1567486549753.jpg)
സഹകരണ ഓണവിപണിക്ക് തുടക്കമായി
സഹകരണ ഓണവിപണിക്ക് തുടക്കമായി
വിപണനമേള ജില്ലാതല ഉദ്ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ആദ്യ വിൽപനയും മന്ത്രി നടത്തി. ഈ മാസം പത്ത് വരെയാണ് സഹകരണ ഓണവിപണി പ്രവർത്തിക്കുക.
Last Updated : Sep 3, 2019, 11:37 AM IST