തിരുവനന്തപുരം: ഹരിത കേരള മിഷൻ ശുചിത്വ സംഗമം തിരുവനന്തപുരം കനകക്കുന്നിൽ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണം, മാലിന്യ സംസ്‌കരണം, കൃഷി തുടങ്ങിയ മേഖലകളിൽ മികവ് പുലർത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള ഹരിത അവാർഡുകൾ ചടങ്ങിൽ മുഖ്യമന്ത്രി വിതരണം ചെയ്തു.
ഹരിത കേരള മിഷൻ ശുചിത്വ സംഗമത്തിന് തുടക്കം
ജലസംരക്ഷണം, മാലിന്യ സംസ്‌കരണം, കൃഷി തുടങ്ങിയ മേഖലകളിൽ മികവ് പുലർത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള ഹരിത അവാർഡുകൾ നല്‍കി
ഹരിത കേരള മിഷൻ ശുചിത്വ സംഗമത്തിന് തുടക്കം
വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രംഗത്തെ ഇടപെടലുകൾ അവതരിപ്പിച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്. തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്തിയ മികച്ച പ്രവർത്തനങ്ങളും സംഗമത്തില്‍ അവതരിപ്പിക്കും. ദേശീയ തലത്തിലുള്ള മികച്ച പ്രവർത്തനങ്ങളും അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സംസ്ഥാനത്തും ദേശീയ തലത്തിലുമുള്ള വിദഗ്ധരുടെ നിർദേശങ്ങള്‍ സ്വീകരിച്ച് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. പരിപാടി ബുധനാഴ്ച അവസാനിക്കും.
Last Updated : Jan 21, 2020, 10:02 PM IST