തിരുവനന്തപുരം:ശമ്പളപരിഷ്‌ക്കരണം ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും കെ.എസ്.ആര്‍.ടി.സി ജീവനക്കാർ സമരം തുടരുന്നു. ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന ടി. ഡി.എഫും എ.ഐ.ടി.യു.സി നേതൃത്വം നൽകുന്ന എംപ്ലോയിസ് യൂണിയനും രണ്ടാം ദിവസത്തേക്ക് സമരം നീട്ടുകയായിരുന്നു. തിരുവനന്തപുരത്ത് നാലിലൊന്ന് ബസുകൾ സർവീസ് നടത്തുമെന്ന് സൂചന ലഭിച്ചെങ്കിലും നിലവിലെ സ്ഥിതി അങ്ങനെയല്ല.
സി.ഐ.ടി.യു, ബി.എം.എസ് യൂണിയനുകൾ 24 മണിക്കൂർ പണിമുടക്ക് വെള്ളിയാഴ്ച അവസാനിപ്പിച്ചെങ്കിലും അത് സർവീസിൽ പ്രതിഫലിക്കുന്നില്ല. ഇതോടെ, തുടർച്ചയായ രണ്ടാം ദിവസവും ജനം വലഞ്ഞു. ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി സി.എം.ഡി നിർദേശിച്ചെങ്കിലും ഫലം കണ്ടിട്ടില്ല.