തിരുവനന്തപുരം:സ്വര്‍ണകടത്ത് കേസിലെ അന്വേഷണം സെക്രട്ടറിയേറ്റിലേക്കും. എന്‍.ഐ.എ സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കാണ് എന്‍.ഐ.എ കത്ത് നല്‍കിയിരിക്കുന്നത്. ആവശ്യപ്പെടുമ്പോള്‍ ദൃശ്യങ്ങള്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏത് ദിവസത്തെയാണെന്ന് വ്യക്തമാക്കാതെയാണ് കത്ത്. പൊതുഭരണവകുപ്പിന് കീഴിലുള്ള ഹൗസ് കീപ്പിംഗ് വിഭാഗമാണ് ദൃശ്യങ്ങള്‍ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും. അതുകൊണ്ട് തന്നെ ഹൗസ് കീപ്പിങ്ങ് വിഭാഗത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കത്ത് നല്‍കിയത്.
എന്‍.ഐ.എ അന്വേഷണത്തില്‍ ആര്‍ക്കാണ് വേവലാതിയെന്ന് മുഖ്യമന്ത്രി - അഡീഷണല്‍ ചീഫ് സെക്രട്ടറി
ആര്‍ക്കും എവിടെ വേണമെങ്കിലും അന്വേഷിച്ച് എത്താമെന്നതാണിത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്‍.ഐ.എ അന്വേഷണം മികച്ച രീതിയില്‍ത്തന്നെ മുന്നോട്ട് പോകുകയാണ്.
എന്‍.ഐ.എ അന്വേഷണത്തില്‍ ആര്‍ക്കാണ് വേവലാതിയെന്ന് മുഖ്യമന്ത്രി
ഈ കത്ത് ചീഫ് സെക്രട്ടറിയുടെ ഓഫീസിന് കൈമാറി. ആര്‍ക്കും എവിടെ വേണമെങ്കിലും അന്വേഷിച്ച് എത്താമെന്നതാണിത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്‍.ഐ.എ അന്വേഷണം മികച്ച രീതിയില്‍ത്തന്നെ മുന്നോട്ട് പോകുകയാണ്. വ്യക്തമായ രീതിയില്‍ അന്വേഷണം തുടരുന്നു എന്നതില്‍ ആര്‍ക്കാണിത്ര വേവലാതി. ആര്‍ക്കും എവിടെ വേണമെങ്കിലും അന്വേഷിച്ച് എത്താം. അതില്‍ ഒരു എതിര്‍പ്പുമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.