കേരളം

kerala

ETV Bharat / state

ജെ.എന്‍.യു സമരത്തിന് ആശംസകളുമായി മുഖ്യമന്ത്രി - ഐഷി ഘോഷ്

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റും എസ്.എഫ്‌.ഐ നേതാവുമായ ഐഷി ഘോഷുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഫേസ്ബുക്കിലാണ് മുഖ്യമന്ത്രി സമരത്തിന് ആശംസയര്‍പ്പിച്ചത്

wishes the JNU strike  Pinaray Vijayan  പിണറായി വിജയന്‍  ജെ.എന്‍.യു  ഐഷി ഘോഷ്  ജെ.എന്‍.യു സമരം
ജെ.എന്‍.യു സമരത്തിന് ആശംസകളുമായി മുഖ്യമന്ത്രി

By

Published : Jan 11, 2020, 3:11 PM IST

തിരുവനന്തപുരം:ജെ.എന്‍.യുവിലെ വിദ്യാര്‍ഥി സമരത്തിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റും എസ്.എഫ്‌.ഐ നേതാവുമായ ഐഷി ഘോഷുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഫേസ്ബുക്കിലാണ് മുഖ്യമന്ത്രി സമരത്തിന് ആശംസയര്‍പ്പിച്ചത്. സംഘപരിവാര്‍ തിട്ടൂരങ്ങള്‍ക്കെതിരെ ജെ.എന്‍.യുവില്‍ നടക്കുന്നത് ഐതിഹാസിക സമരമാണ്.
മുഷ്‌ക്കുകൊണ്ട് ഈ പ്രതിരോധത്തെ തീര്‍ത്തുകളയാമെന്നായിരുന്നു സംഘപരിവാറിന്‍റെ വ്യാമോഹം. ഐഷി ഘോഷാണ് പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത്. ജെ.എന്‍. യുവിലെ വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്‍റെ ശക്തി ഈ പെണ്‍കുട്ടിയുടെ കണ്ണുകളിലുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സംഘപരിവാര്‍ തിട്ടൂരങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്തെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഐതിഹാസികമായ പ്രതിരോധ സമരത്തിലാണ്. പരിവാര്‍ ക്യാംപസിനകത്തുകയറി അഴിഞ്ഞാടി. മുഷ്‌ക്കുകൊണ്ട് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ പ്രതിരോധത്തെ തീര്‍ത്തുകളയാമെന്നായിരുന്നു സംഘപരിവാറിന്‍റെ വ്യാമോഹം. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് ക്യാംപസ് കാഴ്ചവെച്ചത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷാണ് ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നല്‍കിയത്.

പൊട്ടിയ തലയുമായി വീണ്ടും സമരരംഗത്തേക്ക് വരികയായിരുന്നു ഐഷി. ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പോയ ഐഷി കേരളാ ഹൗസിലെത്തി. രക്തസാക്ഷി സഫ്ദര്‍ ഹാഷ്മിയെക്കുറിച്ച് സുധാന്‍വാ ദേശ്പാണ്ഡെ എഴുതിയ 'ഹല്ലാ ബോല്‍' എന്ന പുസ്തകം ഐഷിക്ക് നല്‍കി. ജെ.എന്‍. യുവിലെ വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെണ്‍കുട്ടിയുടെ കണ്ണുകളിലുണ്ട്. നീതിക്ക് വേണ്ടിയുള്ള സമരത്തിന് എല്ലാവിധ ആശംസകളും- മുഖ്യമന്ത്രി കുറിച്ചു.

ABOUT THE AUTHOR

...view details