കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചു

രാവിലെ 11 മണിക്ക്‌ തിരുവനന്തപുരം തൈക്കാട്‌ ആശുപത്രിയിലുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി കുത്തിവെപ്പ് എടുത്തത്.

കൊവിഡ്‌ വാക്‌സിന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  കൊവിഡ്‌ പ്രതിരോധ കുത്തിവെപ്പ്  കേരള മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചു.  covid vaccination  kerala chief minister took vaccine  pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചു

By

Published : Mar 3, 2021, 11:20 AM IST

Updated : Mar 3, 2021, 12:39 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചു. രാവിലെ 11 മണിക്ക്‌ തിരുവനന്തപുരം തൈക്കാട്‌ ആശുപത്രിയിലുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി കുത്തിവെപ്പ് എടുത്തത്. രാജ്യത്ത് രണ്ടാം ഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. 60 വയസിന്‌ മുകളിലുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ കുത്തിവെപ്പ് നല്‍കുന്നത്.

കൂടുതല്‍ വായനയ്‌ക്ക്‌:മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും

കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ കാരണം പലര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ തകരാര്‍ പരിഹരിക്കുന്നതിന് നാല് ദിവസത്തോളം എടുക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

Last Updated : Mar 3, 2021, 12:39 PM IST

ABOUT THE AUTHOR

...view details