തിരുവനന്തപുരം :അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയെ അനുസ്‌മരിക്കാന്‍ കെപിസിസി സംഘടിപ്പിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. നാളെ വൈകിട്ട് നാലിന് അയ്യന്‍കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ അധ്യക്ഷത വഹിക്കും. കക്ഷി രാഷ്‌ട്രീയത്തിന് അതീതമായി നേതാക്കള്‍, സാമുദായിക സംഘടനാ പ്രതിനിധികള്‍, സിനിമ താരങ്ങള്‍, എന്നിവരുടെ പങ്കാളിത്തത്തോടെയാണ് അനുസ്‌മരണം സംഘടിപ്പിക്കുന്നത്.
നാളെ (24.7.23) യാണ് കെ പി സി സിയുടെ ദുഃഖാചരണം അവസാനിക്കുന്നത്. അനുസ്‌മരണത്തോടെ ദുഃഖാചരണം പൂര്‍ത്തിയാകും. ഇന്നലെ രാത്രിയായിരുന്നു മുഖ്യമന്ത്രിയെ കെ പി സി സി യുടെ അനുസ്‌മരണത്തില്‍ ഉദ്‌ഘാടകനായി ക്ഷണിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഇതിനായി ചുമതലപ്പെടുത്തി. ഇന്ന് രാവിലെയാണ് പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചത്.
also read :Oommen Chandy | ജനങ്ങളിൽ അലിഞ്ഞ് ജനകീയനായ കുഞ്ഞൂഞ്ഞ്; മുഖ്യമന്ത്രിക്കസേരയിലെ 'ഉമ്മൻ ചാണ്ടി ഇഫക്‌ട്'
ജൂലൈ 18 ന് പുലർച്ചെ 4:25 ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി അന്തരിച്ചത്. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ബെംഗളൂരുവിൽ മുൻ മന്ത്രി ടി ജോണിന്‍റെ വസതിയിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരം തുടർന്ന് അന്ന് തന്നെ ഉച്ചയോടെ കേരളത്തിലെത്തിച്ചു.