തിരുവനന്തപുരം:കൊവിഡ്-19 മൂലമുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവുകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം നൽകുന്നത് സംസ്ഥാനതല ബാങ്കിങ് സമിതി തത്വത്തിൽ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം തടയാനുള്ള സർക്കാർ പ്രവർത്തനങ്ങളെ സഹായിക്കാൻ വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്നും മന്ത്രി സെക്രട്ടേറിയറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പൊതുജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് ഇന്‍ററാക്ടീവ് വെബ് പോർട്ടൽ ആരംഭിക്കും.
വിദേശ വിനോദ സഞ്ചാരികളോട് മോശമായി പെരുമാറുന്നത് നാടിനു ചേർന്നതല്ല. അത് കേരളത്തിന്‍റെ സംസ്ക്കാരത്തിന് ചേര്‍ന്നതല്ല. വിദേശികൾക്ക് ഭക്ഷണവും താമസവും ലഭിക്കാത്ത സാഹചര്യം സംസ്ഥാനത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കും. വിദേശികളെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവമുണ്ടായി. രോഗപ്രതിരോധത്തിന്‍റെ പേരിൽ നിയമം കൈയ്യിലെടുക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങളുണ്ടായാൽ നടപടിയെടുക്കുമെന്നും രോഗമില്ലാത്ത വിദേശികൾക്ക് തിരിച്ചു പോകുന്നതിന് തടസ്സമില്ലെന്നും അതിനുള്ള സൗകര്യമുണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറ്റ് നിര്‍ദ്ദേശങ്ങള്‍