തിരുവനന്തപുരം:കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികൾ തേടി നീതിയോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത്. ഇത് തിരുത്താൻ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി - പിണറായി വിജയൻ
സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികൾ തേടി നീതിയോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നത്.
കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
അന്വേഷണ ഏജൻസികൾ അധികാരത്തിന് അപ്പുറത്തേക്ക് നീങ്ങുകയാണ്. കേന്ദ്ര ഏജൻസികളുടെ വഴിവിട്ട പോക്ക് സർക്കാർ നേരിടുന്ന ഭരണപരമായ ഗൗരവ പ്രശ്നമാണ്. സ്വർണക്കടത്തിനെക്കുറിച്ച് ഫലപ്രദവും ഏകോപിതവുമായ അന്വേഷണം നടത്തേണ്ട ഏജൻസികൾ അതൊഴികെ മറ്റെല്ലാം ചെയ്യുകയാണ്. പ്രതികളും സാക്ഷികളും നൽകുന്ന മൊഴികൾ സൗകര്യപൂർവ്വം ചോർത്തി കൊടുക്കുകയാണ്. സർക്കാരിൻ്റെ പ്രതിഛായ കളങ്കപ്പെടുത്തുന്നതിനുള്ള പ്രവർത്തനമാണ് അന്വേഷണ ഏജൻസികൾ നടത്തുന്നതെന്നും കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.