തിരുവനന്തപുരം: നാവോത്ഥാന മുന്നേറ്റങ്ങളെ തുടർന്ന് ഇല്ലാതായ യാഥാസ്ഥിതിക ശക്തികൾ ശക്തമായതിന്റെ തെളിവാണ് പേരിനൊപ്പം ജാതി വാലുകൾ തിരിച്ചുവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന നായകരുടെയും പ്രസ്ഥാനങ്ങളുടെയും പോരാട്ടത്തിൽ യാഥാസ്ഥിതിക മേധാവിത്വ ശക്തികൾ പിന്നോട്ട് പോയെങ്കിലും പ്രവർത്തനം തുടർന്നു. ഇത് തിരിച്ചറിയാൻ നമുക്ക് കഴിയാതെ പോയതാണ് അത്തരം ശക്തികൾ വീണ്ടും ശക്തമാകാൻ കാരണം. ഒരു കാലത്ത് തങ്ങളുടെ പേരിനൊപ്പം ഉണ്ടായിരുന്ന ജാതി വാലുകൾ മുറിച്ചു കളഞ്ഞവർ ഇപ്പോൾ മക്കൾക്കും കൊച്ചുമക്കൾക്കും അത് വീണ്ടും ചാർത്തി കൊടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പേരിനൊപ്പമുള്ള ജാതി വാല്‍; യാഥാസ്ഥിതിക ശക്തികളുടെ തിരിച്ചുവരവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരത്ത് കേരള ഗ്രന്ഥശാല സംഘത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രി
തിരുവനന്തപുരത്ത് കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പുരോഗമന സമൂഹത്തിൽ ജീർണതകൾ കടന്നു വരില്ലെന്ന മിഥ്യാധാരണ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ജീർണതക്കൾക്കെതിരെ നമ്മുടെ മുൻ തലമുറ നടത്തിയ പ്രവർത്തനങ്ങൾ തുടരുന്നതിൽ ജാഗ്രത കുറവുണ്ടായില്ലെന്ന് സ്വയം വിമർശനപരമായി പരിശോധിക്കണം. മാറുന്ന കാലത്തിനൊപ്പം ഗ്രന്ഥശാലകളുടെ പ്രവർത്തനം മാറണമെന്നും മുഖ്യമന്ത്രി പറത്തു.
Last Updated : Nov 6, 2019, 7:06 PM IST