തിരുവനന്തപുരം:കൊവിഡിന്‍റെ പേരിൽ ഗർഭിണികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസവാനന്തര ചികിത്സ, പ്രസവം എന്നിവ ഉൾപ്പടെ എല്ലാ ആരോഗ്യ സുരക്ഷ ക്രമീകരണങ്ങളും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഡ്രൈവിംഗ് സ്കൂളുകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. പഠിക്കുന്നയാളും പഠിപ്പിക്കുന്നയാളും നിർബന്ധമായും മാസ്കും കൈയ്യുറയും ധരിക്കണം. ഇടയ്ക്കിയക്കിടെ സാനിറ്റൈസ് ചെയ്യണം.
ഗർഭിണികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് മുഖ്യമന്ത്രി
ഡ്രൈവിംഗ് സ്കൂളുകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. പഠിക്കുന്നയാളും പഠിപ്പിക്കുന്നയാളും നിർബന്ധമായും മാസ്കും കൈയ്യുറയും ധരിക്കണം. ഇടയ്ക്കിയക്കിടെ സാനിറ്റൈസ് ചെയ്യണം.
കൃത്യമായി അകലം പാലിക്കാൻ കഴിയുന്ന വിധത്തിൽ മാത്രമെ വാഹനത്തിൽ ആളെ ഒരേ സമയം കയറ്റാൻ പാടുള്ളു. വിവാഹമുൾപ്പടെയുള്ള ആഘോഷ പരിപാടികളിൽ നിയന്ത്രണം തുടരണം. വിദ്യാരംഭ ചടങ്ങുകൾ വീടുകളിൽ നടത്തണം. എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് മാത്രമെ രക്ഷിതാക്കളും ബന്ധുക്കളും എഴുത്തിനിരുത്ത് ചടങ്ങിൽ പങ്കെടുക്കാവു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയുടെ അതിർത്തികളിൽ പരിശോധന ശക്തമാക്കും. വരുന്നവർ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. എന്നാൽ പ്രത്യേക പാസ് ഏർപ്പെടുത്തില്ല. വഴിയും തടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.