കേരളം

kerala

ETV Bharat / state

പാവപ്പെട്ട പ്രവാസികൾ ക്വാറന്‍റൈൻ ചെലവിൽ ആശങ്കപ്പെടേണ്ടെന്ന്‌ മുഖ്യമന്ത്രി

എവിടെ നിന്നായാലും വിമാനങ്ങളും ട്രെയിനുകളും വരട്ടെ എന്നാണ് നിലപാട് .എന്നാൽ വരുന്നവർ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

expatriates should not worry  quarantine costs  തിരുവനന്തപുരം വാർത്ത  thiruvanthapuram news  ക്വാറന്‍റൈൻ ചിലവിൽ ആശങ്കപ്പെടേണ്ടെന്ന്‌ മുഖ്യമന്ത്രി
പാവപ്പെട്ട പ്രവാസികൾ ക്വാറന്‍റൈൻ ചിലവിൽ ആശങ്കപ്പെടേണ്ടെന്ന്‌ മുഖ്യമന്ത്രി

By

Published : May 27, 2020, 6:59 PM IST

തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്ന പാവപ്പെട്ട പ്രവാസികൾക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി. എന്നാൽ ക്വാറന്‍റൈൻ ചെലവ് താങ്ങാൻ കഴിയുന്നവർ ഉണ്ട്. അവരുടെ കൈയ്യിൽ നിന്നും പണം ഈടാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പാവപ്പെട്ടവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തു നിന്ന് ചാർട്ടർ വിമാനങ്ങൾ വഴി പ്രവാസികളെ നാട്ടിലെത്തിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ട്. സർക്കാർ അതിനെതിരല്ല. എന്നാൽ വിവരങ്ങൾ മുൻകൂട്ടി അറിയിക്കണം. എവിടെ നിന്നായാലും വിമാനങ്ങളും ട്രെയിനുകളും വരട്ടെ എന്നാണ് നിലപാട്. എന്നാൽ വരുന്നവർ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അതിൽ വിട്ടുവീഴ്ച ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details