തിരുവനന്തപുരം: മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെതിരെ തത്കാലം കൂടുതൽ നടപടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദ വനിതയുമായി ബന്ധമുണ്ടെന്ന് കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ മാറ്റിനിർത്തിയത്. സസ്പെൻഡ് ചെയ്യാൻ നിലവിൽ കാരണങ്ങളില്ല. വസ്‌തുതകളുടെ അടിസ്ഥാനത്തിലേ നടപടിയെടുക്കാനാവൂ. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നാൽ കർക്കശ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കറിനെതിരെ തത്‌കാലം കൂടുതല്‍ നടപടിയില്ലെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി വാര്‍ത്ത
വിവാദ വനിതയുടെ ഐടി വകുപ്പിലെ നിയമനം സംബന്ധിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയേയും ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
വിവാദ വനിതയുടെ ഐടി വകുപ്പിലെ നിയമനം സംബന്ധിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയേയും ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വരുന്ന മുറയ്ക്ക് നടപടിയെടുക്കും. സംഭവത്തിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് കമ്പനിയുടെ ഇടപെടൽ സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. സർക്കാരിന്‍റെ മറ്റു പദ്ധതികളുടെ കൺസൾട്ടൻസികളിൽ നിന്നും കമ്പനിയെ ഒഴിവാക്കുന്നത് സംബന്ധിച്ച് അന്വേഷണത്തിന് ശേഷം തീരുമാനിക്കും. കൂടുതൽ വിവരങ്ങൾ പുറത്തുവന്നാൽ ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.