തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് കെ.ടി ജലീലുമായി ഇടപെട്ടതിൽ അസ്വാഭാവികത ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഭക്ഷണകിറ്റ് വിതരണത്തിനായി കോൺസുൽ ജനറൽ മന്ത്രിയ്ക്കാണ് സന്ദേശം അയച്ചത്. ഇക്കാര്യത്തിൽ മന്ത്രി സംഭാവന സ്വീകരിക്കുകയോ നിയമ ലംഘനം നടത്തുകയോ ചെയ്‌തിട്ടില്ല. ന്യൂനപക്ഷ ക്ഷേമ മന്ത്രിയായത് കൊണ്ടാണ് ജലീലുമായി ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കെടി ജലീല്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി - kt jaleel news
നിയമസഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി
അതേ സമയം ഖുര്‍ആന്‍ ആണ് പാഴ്‌സൽ എന്ന കാര്യത്തില്‍ എന്താണ് ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ചോദിച്ചു. വിഷയം ലഘൂകരിച്ച് കാണാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മന്ത്രി കിറ്റ് വാങ്ങിയത്. ജലീലിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര തെറ്റാണെന്നും മന്ത്രിക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.
Last Updated : Aug 25, 2020, 3:24 PM IST