ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി - തിരുവനന്തപുരം
ഒരാളെ സസ്പെൻഡ് ചെയ്യാൻ അടിസ്ഥാനപരമായ വസ്‌തുത വേണം. അത് ഉണ്ടാകുമ്പോൾ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: മുൻ ഐ ടി സെക്രട്ടറി എം.ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി. ഒരാളെ സസ്പെൻഡ് ചെയ്യാൻ അടിസ്ഥാനപരമായ വസ്‌തുത വേണം. അത് ഇതുവരെ ഉണ്ടായിട്ടില്ല. അത് ഉണ്ടാകുമ്പോൾ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വർണകള്ളക്കടത്ത് കേസ് പ്രതികളുമായി ശിവശങ്കർ ഫോണിൽ സംസാരിച്ച വിഷയവും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അന്വേഷിക്കും. സ്വപ്നയെക്കുറിച്ച് ഇന്‍റലിജൻസ് റിപ്പോർട്ട് തനിക്ക് കിട്ടിയിട്ടില്ല. യു. എ. ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യത്തിലാണ് മന്ത്രി കെ.ടി ജലീൽ സ്വപ്നയുമായി ഫോണിൽ സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.