കേരളം

kerala

ETV Bharat / state

ഗെയില്‍ പൈപ്പ് ലൈന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി - ചന്ദ്രഗിരി പുഴ

സംസ്ഥാന വികസനത്തിന് ഏറെ നിര്‍ണ്ണായകമായ പദ്ധതിയാണ് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി

GAIL  GAIL pipeline to be completed in two weeks  ഗെയില്‍ പൈപ്പ് ലൈന്‍  മുഖ്യമന്ത്രി  പിണറായി വിജയന്‍  ചന്ദ്രഗിരി പുഴ  കൊച്ചി-മംഗലാപുരം പൈപ്പ് ലൈന്‍
ഗെയില്‍ പൈപ്പ് ലൈന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി

By

Published : Jul 16, 2020, 8:21 PM IST

തിരുവനന്തപുരം:ഗെയില്‍ പൈപ്പ് ലൈന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി കൊച്ചി-മംഗലാപുരം പൈപ്പ് ലൈനിലൂടെ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗ്യാസ് എത്തിക്കാനവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന വികസനത്തിന് ഏറെ നിര്‍ണ്ണായകമായ പദ്ധതിയാണ് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ചന്ദ്രഗിരി പുഴയ്ക്ക് കുറുകേ പൈപ്പ് ഇടാനുള്ള പണികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. ഇതിനായി പൈപ്പിടാന്‍ 1500 മീറ്റര്‍ മണ്ണ് തുളച്ചുള്ള ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ബാക്കിയുള്ള ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതു സര്‍ക്കാറിന്‍റെ അഭിമാന പദ്ധതിയായാണ് ഗെയില്‍ പദ്ധതിയെ വിലയിരുത്തപ്പെടുന്നത്.

ABOUT THE AUTHOR

...view details