തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് യുഎപിഎ ചുമത്തിയ അലന്‍ ശുഹൈബും താഹാ ഫസലും മാവോയിസ്റ്റുകള്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ സിപിഎമ്മുകാരല്ലെന്നും മാവോയിസ്റ്റുകള്‍ തന്നെയാണെന്നും ഇത് പരിശോധനയില്‍ വ്യക്തമായിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഇനി പരിശോധനകളുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അലനും താഹയും സിപിഎം അല്ല, മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി
അലന്‍ ശുഹൈബും താഹാ ഫസലും സിപിഎമ്മുകാരല്ലെന്നും മാവോയിസ്റ്റുകള്‍ തന്നെയാണെന്നും ഇത് പരിശോധനയില്‍ വ്യക്തമായിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
അലനും താഹയും സിപിഎം അല്ല, മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി
നവംബര്‍ രണ്ടിനാണ് കോഴിക്കോട് സ്വദേശികളും നിയമ വിദ്യാര്‍ഥികളുമായ അലനെയും താഹയെയും മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചതിന് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌തത്. ഇവര്‍ സിപിഎം അംഗങ്ങളാണെന്നും യുഎപിഎ പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
Last Updated : Dec 7, 2019, 8:15 PM IST