തിരുവനന്തപുരം:അടുത്ത രണ്ട് ആഴ്ച സംസ്ഥാനത്തിന് അതീവ നിര്‍ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ ജാഗ്രത തന്നെയാണ് നമ്മുടെ ഭാവി തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരുടേയും ജാഗ്രത കൊണ്ടുമാത്രമേ കൊവിഡിനെ നേരിടാനാവൂ. രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കൊവിഡ് ഒരു ഘട്ടത്തില്‍ നമുക്ക് അതിജീവിക്കാനായി എന്നാല്‍ ഇപ്പോള്‍ അതിന് വിരുദ്ധമായ പ്രവര്‍ത്തികള്‍ ചിലയിടങ്ങളിലെങ്കിലും കാണുന്നുണ്ട്.
അടുത്ത ആഴ്ചകള്‍ നിര്‍ണായകം - കൊവിഡ് ജാഗ്രത
സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ ഓരോ പൗരനും ബാധ്യസ്ഥനാണ്. വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചാല്‍ മാത്രമെ ഈ രോഗത്തെ പിടിച്ചുകെട്ടാന്‍ കഴിയൂ
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാല്‍ മാത്രമേ ഇതിനെ നേരിടാന്‍ കഴിയുകയുള്ളു. സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചാല്‍ മത്രമേ ഇതിനെ നേരിടാനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ആരോഗ്യ വിദഗ്ധര്‍ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് മേഖലകളിലുള്ളവരുമായി ചര്‍ച്ച തുടരുകയാണ്. ഗുരുതരമായ അവസ്ഥയായതിനാല്‍ സമ്പൂര്‍ണ അടച്ചിടല്‍ തള്ളികളയാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.