മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കൊവിഡ്
രവീന്ദ്രനോട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കൊവിഡ്
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. രവീന്ദ്രനോട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ വീട്ടിൽ കഴിയുന്ന രവീന്ദ്രനെ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. കൊവിഡ് ബാധിച്ച സാഹചര്യത്തിൽ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ല.