മലേഷ്യയില്‍ കുടുങ്ങി മലയാളികള്‍; മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു - Malaysia
മലയാളികളടക്കം 400ലേറെ ഇന്ത്യക്കാരാണ് ക്വാലാലംപൂർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.

മലേഷ്യയില്‍ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
തിരുവനന്തപുരം: മലേഷ്യയിലെ ക്വാലാലംപൂർ വിമാനത്തത്താവളത്തിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രിയ്ക്കാണ് കത്തയച്ചത്. മലയാളികളടക്കം 400ലേറെ ഇന്ത്യക്കാർ ക്വാലാലംപൂർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നതായി ഇ.ടി.വി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു.
മലേഷ്യയില്‍ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു