തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. കൊവിഡാനന്തര പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സി.എം രവീന്ദ്രന് കൂടുതൽ പരിശോധനകൾ വേണമെന്നാണ് ഡോക്‌ടർമാരുടെ അഭിപ്രായം. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.എം രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു.
സി.എം രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഇന്ന് ഹാജരാകില്ല
കൊവിഡാനന്തര പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സി.എം രവീന്ദ്രന് കൂടുതൽ പരിശോധനകൾ വേണമെന്ന് ഡോക്‌ടർമാർ പറഞ്ഞു
സി.എം രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല
ബുധനാഴ്‌ച വൈകിട്ടാണ് സി.എം രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സി.എം രവീന്ദ്രന് ആദ്യ തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് കൊവിഡ് മുക്തനായ ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച വീണ്ടും ഇ.ഡി നോട്ടീസ് നൽകുകയായിരുന്നു.