തിരുവനന്തപുരം: സിഎം രവീന്ദ്രന്‍ പൂര്‍ണ ആരോഗ്യവാനായ ശേഷം ഇഡിയുടെ മുന്നില്‍ ഹാജരാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാരോഗ്യം മൂലമാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാവാത്തതെന്നും കൊവിഡ് മുക്തനായെങ്കിലും തുടര്‍ ചികിത്സ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് ഇഡി മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ രവീന്ദ്രന് ഹാജരാകാന്‍ നോട്ടീസ് നല്‍കുന്നത്.
സിഎം രവീന്ദ്രന്‍ പൂര്‍ണ ആരോഗ്യവാനായ ശേഷം ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് മുഖ്യമന്ത്രി - pinarayi vijayan
നിരപരാധികളെ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
![സിഎം രവീന്ദ്രന്‍ പൂര്‍ണ ആരോഗ്യവാനായ ശേഷം ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് മുഖ്യമന്ത്രി സിഎം രവീന്ദ്രന്‍ ഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ രവീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ cm raveendran pinarayi vijayan enforcement](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9856675-thumbnail-3x2-raveendran.jpg)
സിഎം രവീന്ദ്രന്‍ പൂര്‍ണ ആരോഗ്യവാനായ ശേഷം ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് മുഖ്യമന്ത്രി
സിഎം രവീന്ദ്രന്‍ പൂര്‍ണ ആരോഗ്യവാനായ ശേഷം ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് മുഖ്യമന്ത്രി
രവീന്ദ്രനെതിരായ അന്വേഷണത്തെ ഭയക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിരപരാധികളെ കുറ്റവാളികളായി ചിത്രീകരിക്കാനാണ് ചിലരുടെ ശ്രമമെന്നും എന്നാല്‍ അത് വിലപ്പോകില്ലെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
Last Updated : Dec 12, 2020, 7:59 PM IST