കേരളം

kerala

ETV Bharat / state

ലോകായുക്തയുടെ ദുരുപയോഗം; നിയമ ഭേദഗതി ആലോചിക്കണമെന്ന് മുഖ്യമന്ത്രി - cm pinarayi vijayan's response on lokayuktha

ജനങ്ങളുടെ മനോഭാവത്തിൽ ഗുണപരമായ മാറ്റമുണ്ടായാലേ ലോക്‌പാൽ പ്രവർത്തനം ഫലപ്രദമാകൂവെന്ന് ലോക്‌പാൽ ചെയർപേഴ്‌സൺ ജസ്റ്റിസ് പി.സി.ഘോഷ്.

ലോകായുക്ത

By

Published : Nov 15, 2019, 9:34 PM IST

തിരുവനന്തപുരം:ലോകായുക്ത ദുരുപയോഗിക്കുന്നത് തടയാൻ നിയമ ഭേദഗതി ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരുദ്ദേശപരമായ പരാതികളുമായി പലരും ഈ സംവിധാനത്തെ സമീപിക്കുന്നത് നിർഭാഗ്യകരമാണെന്നും തിരുവനന്തപുരത്ത് നടന്ന ലോകായുക്ത ദിനാഘോഷ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മനോഭാവത്തിൽ ഗുണപരമായ മാറ്റമുണ്ടായാലേ ലോക്പാൽ പ്രവർത്തനം ഫലപ്രദമാകൂവെന്ന് ലോക്‌പാൽ ചെയർപേഴ്‌സൺ ജസ്റ്റിസ് പി.സി.ഘോഷ് പറഞ്ഞു. കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകര പ്രസാദ് തുടങ്ങിയവർ ലോകായുക്ത ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details