തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ നാല് മാസം മുൻപ് നടത്തിയ ഓണ സദ്യയ്ക്ക് 7.86 ലക്ഷം രൂപ കൂടി അനുവദിച്ചു (CM Pinarayi Vijayan Onam feast extra funds granted). ഈ മാസം 13നാണ് ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി അധിക ഫണ്ട് അനുവദിച്ചത്. പൗരപ്രമുഖർക്ക് ഓഗസ്റ്റ് 26 ന് നിയമസഭ മന്ദിരത്തിൽവച്ചായിരുന്നു മുഖ്യമന്ത്രി ഓണ സദ്യ ഒരുക്കിയത്.
ഇതിനായി നവംബർ 8ന് 19 ലക്ഷം രൂപ അനുവദിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അധിക ഫണ്ടായി 7.86 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുന്നത്. ഇതോടെ ഓണ സദ്യയ്ക്ക് ആകെ ചെലവ് 26.86 ലക്ഷം രൂപയായി (CM Pinarayi Vijayan's Onam feast total cost).