കേരളം

kerala

ETV Bharat / state

ജിഎസ്‌ടി നഷ്‌ടപരിഹാരം അഞ്ചുവർഷത്തേക്ക് കൂടി തുടരണം ; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി - ജിഎസ്‌ടി നഷ്‌ടപരിഹാരം അഞ്ചുവർഷത്തേക്ക് കൂടി തുടരണം

മുഖ്യമന്ത്രിയുടെ കത്ത് ജിഎസ്‌ടി നഷ്‌ടപരിഹാര കാലയളവ് ജൂൺ മാസത്തോടെ അവസാനിച്ച സാഹചര്യത്തില്‍

cm pinarayi vijayan wrote letter to pm  gst compensation  ജിഎസ്‌ടി നഷ്‌ടപരിഹാരം തുടരണം  പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  ജിഎസ്‌ടി നഷ്‌ടപരിഹാരം അഞ്ചുവർഷത്തേക്ക് കൂടി തുടരണം  ജിഎസ്‌ടി നഷ്‌ടപരിഹാര കാലയളവ്
പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

By

Published : Jul 7, 2022, 9:40 PM IST

തിരുവനന്തപുരം : സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരം അഞ്ചുവർഷത്തേക്ക് കൂടി തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. 2017 ജൂലൈ ഒന്നിന് ജിഎസ്‌ടി നടപ്പിലായപ്പോൾ മുതൽ സംസ്ഥാനങ്ങൾക്ക്‌ നേരിട്ട വരുമാന നഷ്‌ടം പരിഹരിക്കാനായി കേന്ദ്രം അഞ്ചുവർഷ കാലയളവിലേക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരത്തുക ഏർപ്പെടുത്തിയിരുന്നു. ഈ നഷ്‌ടപരിഹാര കാലയളവ് ജൂൺ മാസത്തോടെ അവസാനിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

ജൂൺ അവസാനവാരം നടന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിലും കേരളവും മറ്റ് സംസ്ഥാനങ്ങളും ജിഎസ്‌ടി നഷ്‌ടപരിഹാരം തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. നഷ്‌ടപരിഹാരം അവസാനിപ്പിക്കുന്നത് സംസ്‌ഥാനങ്ങളുടെ ധനസ്‌ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും അതിനാൽ സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നഷ്‌ടപരിഹാരം നൽകുന്നത്‌ അഞ്ചുവർഷംകൂടി തുടരണമെന്നും കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്‌ഥാനങ്ങളുടെ സാമ്പത്തിക സ്‌ഥിതിയെ കാര്യമായി ബാധിക്കുന്ന ഒരു വിഷയമാണിത്. 2017 ൽ ജിഎസ്‌ടി നടപ്പിലാക്കിയപ്പോൾ അഞ്ചുവർഷത്തിനകം രാജ്യത്തെ നികുതി വ്യവസ്ഥയും നടപടികളും സ്‌ഥായിയാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതുണ്ടായില്ലെന്ന് മുഖ്യമന്ത്രി കത്തിൽ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details