തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. നാളെ രാവിലെ 10.30 നാണ് കൂടിക്കാഴ്‌ചയ്‌ക്ക് പ്രധാനമന്ത്രി സമയം അനുവദിച്ചിരിക്കുന്നത്. ബഫർ സോൺ, കെ റെയിൽ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്‌ചയിൽ ചർച്ചയാകും.
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച നാളെ; ബഫർ സോൺ, കെ റെയിൽ വിഷയങ്ങൾ ചർച്ചയ്‌ക്ക് - cm pinarayi vijayan
സിപിഎം പിബി യോഗങ്ങൾക്ക് ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച നാളെ
വനമേഖലയോട് ചേർന്നുള്ള ജനങ്ങൾക്ക് മുഴുവൻ ആശങ്കയായ ബഫർ സോൺ വിഷയത്തിൽ വിശദമായ ചർച്ച നടക്കുമെന്നാണ് സൂചന. കെ റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നത് സംബന്ധിച്ചും പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ ചർച്ചയാകും. മുഖ്യമന്ത്രി ഇന്ന് തന്നെ ഡൽഹിയിൽ എത്തി കഴിഞ്ഞു.
സിപിഎം പിബി യോഗങ്ങൾക്കായാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച.