കേരളം

kerala

ETV Bharat / state

വേനല്‍ച്ചൂടിന്‍റെ ആധിക്യം; അഗ്നിബാധയ്‌ക്കെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി - CM Pinarayi vijayan warns against fire accident

തീപിടിത്തമുണ്ടായാൽ ആ വിവരം ഉടൻ തന്നെ അഗ്നിരക്ഷാ വകുപ്പിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി

വേനല്‍ച്ചൂടിന്‍റെ ആധിക്യം  അഗ്നിബാധയ്‌ക്കെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  പിണറായി വിജയന്‍  തീ പിടിത്തത്തിനെതിരെ ജാഗ്രത നിർദേശം  കാട്ടുതീ  അഗ്നി രക്ഷാ വകുപ്പ്  CM Pinarayi vijayan warns against fire accident  Pinarayi vijayan warns against fire
അഗ്നിബാധയ്‌ക്കെതിരെ ജാഗ്രത മുന്നറിയിപ്പ്

By

Published : Feb 15, 2023, 7:59 PM IST

തിരുവനന്തപുരം:കാലവസ്ഥ വ്യതിയാനം മൂലം വേന്‍ക്കാലത്തിന്‌ മുന്നേ തന്നെ ഇത്തവണ ചൂടിന്‍റെ ആധിക്യം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അഗ്നിബാധയടക്കം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു തീപിടിത്തമായാലും ഉടന്‍ തന്നെ വിവരം അടുത്തുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനെ അറിയിക്കണമെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിലൂടെ ജനങ്ങളോടഭ്യര്‍ഥിച്ചു.

അഗ്നിബാധയും മറ്റ് അപകടങ്ങളും അഗ്നിരക്ഷാ വകുപ്പിനെ 131 എന്ന നമ്പറില്‍ സമയ ബന്ധിതമായി അറിയിക്കാനും ശ്രദ്ധിക്കണം. അഗ്നിബാധയ്ക്കിടയാക്കുന്ന തരത്തില്‍ തീക്കൊള്ളിയും മറ്റും അലക്ഷ്യമായി വലിച്ചെറിയരുത്. പൊതു സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കരുത്. വേസ്റ്റും മറ്റും കത്തിച്ച സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക്‌ ചെയ്യരുത്.

കെട്ടിടങ്ങള്‍ക്കു സമീപം തീപടരാന്‍ സാധ്യതയുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യണം. പൊതു സ്ഥലങ്ങളില്‍ പുകവലി നിര്‍ബന്ധമായും ഒഴിവാക്കണം. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ പൊട്ടിത്തെറിക്കുന്നതോ ആളിക്കത്തുന്നതോ ആയ ദ്രാവകങ്ങള്‍ അടങ്ങിയ കുപ്പികളോ സമാനമായ മറ്റു വസ്‌തുക്കളോ ഇടാതിരിക്കുക എന്നതും പ്രധാനമാണ്.

കെട്ടിടങ്ങളിലെ സ്ഥിരം അഗ്നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പാക്കണം. തീ കത്താന്‍ പ്രാപ്‌തമായ വസ്‌തുക്കള്‍ കൂട്ടിയിടരുത്. വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും ശേഷവും അഗ്നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാനുള്ള മുന്‍ കരുതല്‍ സ്വീകരിക്കണം.

രാത്രിയില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളില്‍ നിന്നും അഗ്നിബാധയ്ക്കുള്ള സാധ്യത ഒഴിവാക്കണം. ഒഴിഞ്ഞ പറമ്പുകളില്‍ പുല്ലും സസ്യലതാദികളും ഉണങ്ങി നില്‍പ്പുണ്ടെങ്കില്‍ അവ നീക്കം ചെയ്യണം. കാട്ടുതീ പടരുന്നതിനും കാട്ടുതീ മൂലം അപകടം ഒഴിവാക്കുന്നതിനും വിനോദ സഞ്ചാരികളടക്കം ശ്രദ്ധിക്കണം.

വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അസ്വാഭാവിമായ മണമോ മറ്റോ അനുഭവപ്പെട്ടാല്‍ പരിശോധിച്ച ശേഷം യാത്ര തുടരുക. കൂടാതെ വാഹനങ്ങളില്‍ നിന്ന് തീപടരാതിരിക്കാനുള്ള മുന്‍ കരുതലുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ABOUT THE AUTHOR

...view details