തിരുവനന്തപുരം : ഇടുക്കിയിലെ ഭൂമി പ്രശ്‌നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. വനം, റവന്യൂ, നിയമ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. പതിവ് ചട്ടപ്രകാരം പട്ടയം നൽകിയ ഭൂമി താമസത്തിനും കൃഷിക്കും മാത്രമേ ഇപ്പോൾ ഉപയോഗിക്കാൻ പാടുള്ളൂ.
ഇടുക്കിയിലെ ഭൂപ്രശ്‌നം : മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്
ഇടുക്കി ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ വനം, റവന്യൂ, നിയമ മന്ത്രിമാർ പങ്കെടുക്കും
എന്നാൽ മറ്റാവശ്യങ്ങൾക്കായി നിർമാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകണമെന്ന് ജില്ലയിലെ നിരവധി സംഘടനകൾ ഏറെ നാളായി ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇത് ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുന്നത്. പട്ടയം ലഭിക്കാത്തവർക്ക് അത് നൽകുന്നതിനെ സംബന്ധിച്ചും ചർച്ചയാകും.
ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഏറെ നാളായി പ്രക്ഷോഭങ്ങൾ തുടരുകയാണ്. ബഫർ സോൺ വിഷയം കൂടി വിവാദമായതോടെ ഇരുവിഷയങ്ങളും സംയുക്തമായി പരിഹരിക്കണമെന്ന ആവശ്യം സമര മുന്നണികൾ ആവശ്യപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഉന്നതതലയോഗം വിളിച്ചുചേർക്കുന്നത്.