തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കം നിൽക്കുന്നവർക്കുള്ള സാമ്പത്തിക സംവരണം സംബന്ധിച്ച നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോജി എം.ജോണിന്‍റെ സബ്‌മിഷന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ നയം വ്യക്തമാക്കിയത്. 103-ാം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്.
മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ സാമ്പത്തിക സംവരണം; നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി പിണറായി വിജയൻ
103-ാം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്.
കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു സംവരണത്തിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ സംസ്ഥാനത്തെ സ്ഥിതിഗതികളുമായി പൊരുത്തപ്പെടുന്നതല്ല. ഈ സാഹചര്യത്തിലാണ് കേരളത്തിൽ പ്രസ്തുത സംവരണം എങ്ങനെ നടപ്പിലാക്കാം എന്നത് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിനായി റിട്ട. ജില്ലാ ജഡ്ജി ശ്രീ.കെ. ശശിധരന്‍ നായര്‍ ചെയര്‍മാനായി കമ്മീഷനെ നിയമിച്ചതും കമ്മീഷന്‍റെ റിപ്പോർട്ട് അംഗീകരിച്ച സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതും. കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷനുമായി കൂടിയാലോചിച്ച് ബന്ധപ്പെട്ട ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിയാലേ നിയമപരമായി ഈ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുത്താന്‍ കഴിയൂ. ഇതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. നിയമനത്തിന് സംവരണത്തിന്‍റെ പ്രാബല്യ തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ വിഷയത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.