തിരുവനന്തപുരം :ഭരണഘടനയെ അവഹേളിച്ച് സജി ചെറിയാൻ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി ഈ വിഷയത്തിൽ സ്റ്റേറ്റ്‌മെന്‍റ് നടത്തുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല.
സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തെ ഇതുവരെ സി.പി.എം തള്ളിപ്പറഞ്ഞിട്ടില്ല. ഭരണഘടന സംബന്ധിച്ച് ആർ.എസ്.എസ് നിലപാടാണ് സജി ചെറിയാനും പ്രസംഗിച്ചത്. ക്രിമിനൽ കുറ്റകൃത്യമാണ് സജി ചെറിയാൻ ചെയ്‌തിരിക്കുന്നത്.
ALSO READ: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം : ഇപി ജയരാജനെതിരെ കേസില്ലെന്ന് പിണറായി വിജയന്‍ സഭയില്‍
മന്ത്രിയും സാധാരണക്കാരനും കുറ്റം ചെയ്‌താൽ കേസെടുക്കണം. ഇന്നലെ രാജിവച്ചില്ലെങ്കിൽ ഇന്ന് രാജി വയ്‌ക്കേണ്ടിവരുമായിരുന്നു. മഹാകാര്യം ചെയ്‌തു എന്ന രീതിയിലാണ് പറയുന്നത്. എം.എൽ.എ സ്ഥാനവും അദ്ദേഹം രാജിവയ്ക്കുന്നതാണ് ഉചിതമെന്നും സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം:വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തില്‍ ഇ.പി ജയരാജനെതിരെ കേസെടുത്തില്ലെങ്കില്‍ നിയമപരമായ വഴി തേടുമെന്ന് പ്രതിപക്ഷ നേതാവ്. സംസ്ഥാനത്ത് രണ്ട് നീതിയാണ് നടപ്പിലാക്കുന്നത്. പ്രതിഷേധം, പ്രതിഷേധം എന്ന് വിളിച്ച രണ്ട് പേരെ എല്‍ ഡി എഫ് കണ്‍വീനര്‍ തള്ളിയിട്ടു, മർദിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങളും മദനമേറ്റവരുടെ മൊഴിയുണ്ട്. എന്നിട്ടും ജയരാജനെതിരെ കേസില്ല. ഇതാണ് കേരളത്തിലെ സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.