തിരുവനന്തപുരം:കൊവിഡ് ഭേദമായതിനു ശേഷം കുട്ടികള്‍ക്കിടയില്‍ കാണുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രമിന് വേഗത്തില്‍ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുരുക്കം ചില കുട്ടികളില്‍ മാത്രമാണ് ഈ അവസ്ഥ കാണുന്നത്. അതിവേഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണിതെന്നും ശനിയാഴ്‌ച വൈകീട്ട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
വയറുവേദന, ത്വക്കില്‍ കാണുന്ന തിണര്‍പ്പ്, പനി തുടങ്ങിയവയാണ് പൊതുവേ കാണുന്ന രോഗലക്ഷണങ്ങള്‍. അത്തരം രോഗലക്ഷണങ്ങള്‍ കാണുന്ന കുട്ടികളെ എത്രയും പെട്ടെന്ന് ആശുപത്രികളില്‍ എത്തിക്കണം. ഡോക്ടര്‍മാര്‍ക്ക് ഈ അസുഖം ചികിത്സിക്കാനാവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്.