തിരുവനന്തപുരം:സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിന്‍റെ പാപ്പരത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികളുടെ വഴിവിട്ട നീക്കത്തിന് പ്രതിപക്ഷം കൂട്ടുനിൽക്കുകയാണെന്നും സ്വർണക്കടത്ത് കേസ് പ്രതിയുടെ മൊഴി വിശുദ്ധ വാചകമായി എടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കർക്കെതിരായ പ്രമേയം പ്രതിപക്ഷത്തിന്‍റെ പാപ്പരത്തമെന്ന് മുഖ്യമന്ത്രി - പ്രതിപക്ഷത്തിന്‍റെ പാപ്പരത്തമെന്ന് മുഖ്യമന്ത്രി
അന്വേഷണ ഏജൻസികളുടെ വഴിവിട്ട നീക്കത്തിന് പ്രതിപക്ഷം കൂട്ടുനിൽക്കുകയാണെന്നും പ്രതിപക്ഷം നന്ദികേട് കാണിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രമേയം പ്രതിപക്ഷത്തിന്‍റെ പാപ്പരത്തമെന്ന് മുഖ്യമന്ത്രി
വിവിധ അന്വേഷണ ഏജൻസികൾ പല തവണ ചോദ്യം ചെയ്തപ്പോഴും പുറത്ത് വരാത്ത കാര്യം എങ്ങനെ വിശ്വസിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന് അനുകൂലമായ നിലപാടാണ് സ്വീക്കർ എപ്പോഴും സ്വീകരിക്കാറുള്ളത്. എന്നിട്ടും ഇങ്ങനെ നന്ദികേട് കാണിക്കേണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Last Updated : Jan 21, 2021, 5:01 PM IST