കേരളം

kerala

ETV Bharat / state

വന്ദേ ഭാരതിന് അനുമതി നിഷേധിച്ചത് റെയില്‍ ഭൂപടത്തില്‍ നിന്ന് കേരളത്തെ അപ്രസക്തമാക്കാനുള്ള ശ്രമം : മുഖ്യമന്ത്രി - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

കേരളത്തിലേക്ക് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുന്നത് തല്‍ക്കാലം പരിഗണനയിലില്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവിന്‍റെ പ്രസ്‌താവനയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

cm pinarayi vijayan  union minister ashwini vaishnav statement  vande bharat  vande bharat in kerala  k rail  വന്ദേ ഭാരത് ട്രെയിന് അനുമതി  മുഖ്യമന്ത്രി  കേരളത്തിലേക്ക് വന്ദേ ഭാരത് ട്രെയിന്‍  അശ്വനി വൈഷ്‌ണവിന്‍റെ പ്രസ്‌താവന  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'രാജ്യത്തിന്‍റെ റെയില്‍ ഭൂപടത്തില്‍ നിന്ന് കേരളത്തെ അപ്രസക്തമാക്കാനുള്ള അവസാനത്തെ ശ്രമമാണ് കേരളത്തില്‍ വന്ദേ ഭാരത് ട്രെയിന് അനുമതി നിഷേധിച്ചത്'; മുഖ്യമന്ത്രി

By

Published : Mar 30, 2023, 11:06 PM IST

തിരുവനന്തപുരം : കേരളത്തിലേക്ക് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുന്നത് തല്‍ക്കാലം പരിഗണനയിലില്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവിന്‍റെ പ്രസ്‌താവന ദൗര്‍ഭാഗ്യകരമാണെന്നും വിഷയത്തില്‍ അടിയന്തരമായി പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരളത്തിന്‍റെ റെയില്‍വേ വികസന സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചുവപ്പുകൊടി കാട്ടുന്നതാണ് ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടി. കേരളത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് വൈകാതെ എത്തുമെന്ന് 2023 ഫെബ്രുവരി ആദ്യവാരത്തില്‍ പോലും കേന്ദ്ര റെയില്‍വേ മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.

കെ റെയിലിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: 'ഇതില്‍ നിന്നും റെയില്‍വേ മന്ത്രാലയം ഇപ്പോള്‍ പിന്നോക്കം പോയത് ദുരൂഹമാണ്. രാജ്യത്തിന്‍റെ റെയില്‍ ഭൂപടത്തില്‍ നിന്ന് കേരളത്തെ അപ്രസക്തമാക്കാനുള്ള നിരന്തര നടപടികളില്‍ ഏറ്റവും അവസാനത്തേതാണിത്. വന്ദേ ഭാരതിനെ ഉയര്‍ത്തിക്കാട്ടിയായിരുന്നു കെ - റെയില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിച്ചതെന്ന്' - അദ്ദേഹം പറഞ്ഞു.

'വളവുകള്‍ നിവര്‍ത്തി കേരളത്തില്‍ വന്ദേ ഭാരത് ട്രെയിന്‍ ഓടിക്കാന്‍ കഴിയുമെന്ന് പറഞ്ഞവരുള്‍പ്പടെ കേന്ദ്രമന്ത്രിയുടെ മറുപടിക്ക് ശേഷം മൗനത്തിലാണ്. അര്‍ഹമായ റെയില്‍വേ വികസനം കേരളത്തിന് നിഷേധിക്കപ്പെടുമ്പോഴുള്ള ഇവരുടെ ഈ മൗനം കുറ്റകരമാണ്. ഇന്ന് കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് യാത്രാസൗകര്യമില്ലായ്‌മ.

അറുനൂറ്റി ഇരുപതോളം കിലോമീറ്റര്‍ പിന്നിടാന്‍ പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ എടുക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇതുമൂലം ജനങ്ങള്‍ കഷ്‌ടപ്പെടുകയും സംസ്ഥാനത്തിന്‍റെ വികസന പദ്ധതികള്‍ പലതും തടസപ്പെടുകയും ചെയ്യുന്നു'. ഈ അവസ്ഥ മാറ്റാന്‍ റെയില്‍ വികസനം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു'.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുനരാലോചിക്കണം : 'അതിനുള്ള പ്രതിജ്ഞാബദ്ധമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. അതിനെ അട്ടിമറിക്കുന്ന ഏതുനടപടിയും ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമാണ്. അതുകൊണ്ട് വന്ദേഭാരത് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പുനരാലോചന നടത്തണം' - മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, ഇക്കഴിഞ്ഞ ഫ്രെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി ഫ്ലാഗ് ഓഫ് ചെയ്‌തത്. മുംബൈ- സായിനഗര്‍, മുംബൈ സോളാപൂര്‍ എന്നീ ട്രെയിനുകളായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 10ാം തീയതി പ്രധാന മന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തത്. ഇതോടെ രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം പത്തായി.

വന്ദേ ഭാരതിനെക്കുറിച്ച് പ്രധാനമന്ത്രി :വന്ദേ ഭാരത് ട്രെയിന്‍ വിദ്യാര്‍ഥികള്‍ക്കും ഓഫിസ് ജീവനക്കാര്‍ക്കും മാത്രമല്ല, തീര്‍ഥാടകര്‍ക്കും കര്‍ഷകര്‍ക്കും ഗുണം ചെയ്‌തിട്ടുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാത്രമല്ല, മുംബൈ- പൂനെ തുങ്ങി സാമ്പത്തിക കേന്ദ്രങ്ങളെ മതപരമായി പ്രാധാന്യമുള്ള മേഖലകളുമായി ബന്ധിപ്പിക്കാന്‍ ട്രെയിനിന് സാധിക്കുന്നുവെന്നും മോദി വ്യക്തമാക്കി.

യാത്രക്കാര്‍ക്ക് കൂടുതല്‍ വോഗതയേറിയതും സൗകര്യപ്രദവുമായ യാത്രാനുഭവം വന്ദേ ഭാരതിലൂടെ ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details