തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എത് ഏജൻസിയുടേയും അന്വേഷണത്തിന് പൂർണ സമ്മതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളക്കടത്തിനു പിന്നിലെ കുറ്റവാളികളെ കണ്ടെത്തി വേരറുക്കുക എന്നതാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. അതിന് ഏത് ഏജൻസി വേണമെന്നത് സംസ്ഥാനമല്ല, കേന്ദ്ര സർക്കാറാണ് തീരുമാനിക്കേണ്ടത്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നതാണ് സംസ്ഥാനത്തിന്‍റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും'; ഏത് അന്വേഷണത്തിനും സമ്മതമെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി പിണറായി വിജയൻ
അന്വേഷണത്തിന് ഏത് ഏജൻസി വേണമെന്നത് സംസ്ഥാനമല്ല, കേന്ദ്ര സർക്കാറാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രി
തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന സ്വർണക്കടത്തുമായി സംസ്ഥാന സര്‍ക്കാരിന് ഒരു ബന്ധവുമില്ല. പാഴ്‌സല്‍ ഒരു സർക്കാർ ഏജൻസിക്കും വന്നതല്ല. യു.എ.ഇ കോൺസുലേറ്റിന്‍റെ അധികാരപത്രവുമായി എത്തിയാണ് ഇത്തരം ലഗേജുകൾ കൈപ്പറ്റുന്നത്. ഇതിൽ സംസ്ഥാന സർക്കാറിന് ഒരു റോളുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.