തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസില്‍ കര്‍ക്കശമായ നടപടി തന്നെ ഉണ്ടാകുമെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 2018ല്‍ ഇടുക്കിയിലെ കര്‍ഷകരാണ് പട്ടയ ഭൂമിയില്‍ അവര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ അനുമതി വേണമെന്ന ആവശ്യമുയര്‍ത്തിയത്. ഇതിന്‍റെ പേരില്‍ ധാരാളം യോഗങ്ങളും നടന്നു. അത് ന്യായമാണെന്ന് സര്‍ക്കാരും കണ്ടു.
ചില പ്രത്യേക ഗണത്തില്‍ പെടുത്തിയ മരങ്ങള്‍ മുറിക്കാന്‍ അനുമതി വാങ്ങിയിരിക്കണം എന്ന് കണ്ടു. അങ്ങനെയാണ് ആ ഘട്ടത്തില്‍ സര്‍ക്കുലര്‍ വരുന്നത്. ആ സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതു കൊണ്ടാണ് അതുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കുന്നതിന് തയ്യാറായത്. ആ വിശദീകരണത്തില്‍ ചില പോരായ്മകളുണ്ടെന്ന് നിയമ വകുപ്പ് ചൂണ്ടിക്കാണിച്ചു.