കേരളം

kerala

ETV Bharat / state

വിവാദ വ്യക്തികളുമായുള്ള സൗഹൃദത്തിലും ഹണിട്രാപ്പിലും ജാഗ്രത വേണം ; പൊലീസിനോട് മുഖ്യമന്ത്രി - മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വകാര്യ പരിപാടികളില്‍ പോകുമ്പോള്‍ യൂണിഫോമില്‍ ആരുടേയെങ്കിലും ഒപ്പം നിന്ന് ചിത്രങ്ങളെടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

http://10.10.50.85:6060//finalout4/kerala-nle/thumbnail/03-October-2021/13249054_372_13249054_1633263646014.png
പൊലീസുദ്യോഗസ്ഥര്‍ അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുത്: മുഖ്യമന്ത്രി

By

Published : Oct 3, 2021, 6:10 PM IST

Updated : Oct 3, 2021, 7:17 PM IST

തിരുവനന്തപുരം :നിരന്തരം ഉണ്ടാകുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസിന് കര്‍ശന നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായ പരിപാടികളില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്‍റെ പ്രതിച്ഛായ നഷ്ടപ്പെടുന്ന തരത്തിലുള്ള വിവാങ്ങള്‍ പതിവാകുകയാണ്.

വിവാദ വ്യക്തികളുമായുള്ള സൗഹൃദത്തിലും ഹണിട്രാപ്പിലും ജാഗ്രത വേണം ; പൊലീസിനോട് മുഖ്യമന്ത്രി

ജനങ്ങളുമായി ഏറ്റവും ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് പൊലീസ്. അതുകൊണ്ടുതന്നെ പൊലീസിനെ സംബന്ധിക്കുന്ന വിവാദങ്ങള്‍ സര്‍ക്കാറിനെ മോശമായി ബാധിക്കുകയാണ്. ഇത് ഇനി ആവര്‍ത്തിക്കരുത്. ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കടുക്കുന്ന ചടങ്ങുകള്‍ സംബന്ധിച്ച് വിശദമായ പരിശോധന നടത്തണം.

സ്വകാര്യ പരിപാടികളില്‍ പോകുമ്പോഴും യൂണിഫോമില്‍ ആരുടേയെങ്കിലും ഒപ്പം നിന്ന് ചിത്രങ്ങളെടുക്കുമ്പോള്‍ ജാഗ്രതവേണം. അനാവശ്യമായ വിവാദ വ്യക്തികളുമായുള്ള സൗഹൃദത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്‍റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത് വരുന്നത് പരാമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒരു തരത്തിലും സംരക്ഷിക്കുന്ന നടപടി സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും പരാതിയില്‍ പ്രത്യേക ശ്രദ്ധ വേണം. ഹണി ട്രാപ്പ് അടക്കമുള്ള വിഷയങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത വേണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. പൊലീസിനെതിരെ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു യോഗം. ഡിജിപി മുതല്‍ എസ്എച്ച്ഒ വരെയുള്ള ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.

കൂടുതല്‍ വായനക്ക്: കോളജുകൾ തുറക്കുന്നു, ശ്രദ്ധിക്കേണ്ടതെന്തെല്ലാം ; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

Last Updated : Oct 3, 2021, 7:17 PM IST

ABOUT THE AUTHOR

...view details