കേരളം

kerala

ETV Bharat / state

'സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം': മുഖ്യമന്ത്രി - ഫ്ലാഗ് കോഡ്

ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയപതാക ഉയർത്തണം. ഇക്കാലയളവിൽ രാത്രികാലങ്ങളിൽ പതാക താഴ്‌ത്താതിരിക്കാൻ ഫ്ലാഗ് കോഡിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

cm pinarayi vijayan on independence day celebration  സ്വാതന്ത്ര്യ ദിനം ദേശീയ പതാക  സ്വാതന്ത്ര്യ ദിനാഘോഷം  എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  ഫ്ലാഗ് കോഡ്  flag code cm pinarayi vijayan
'സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം'; നിർദേശം നൽകി മുഖ്യമന്ത്രി

By

Published : Jul 23, 2022, 8:06 PM IST

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൻ്റെ 75-ാം വാർഷികത്തിന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ മുഖ്യമന്ത്രിയുടെ നിർദേശം. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടത്താന്‍ മുഖ്യമന്ത്രി വിളിച്ച ജില്ല കലക്‌ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം. ജില്ല കലക്‌ടർമാർക്ക് ഇത് സംബന്ധിച്ച നിർദേശം നൽകി.

കുടുംബശ്രീ മുഖേന ദേശീയപതാക നിർമിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉത്പാദനത്തിൽ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. ഓഗസ്റ്റ് 13 മുതൽ 15 വരെ ദേശീയപതാക ഉയർത്തണം. ഇക്കാലയളവിൽ രാത്രികാലങ്ങളിൽ പതാക താഴ്‌ത്തേണ്ടതില്ല. ഇതിനായി ഫ്ലാഗ് കോഡിൽ മാറ്റം വരുത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പരമാവധി സ്ഥലങ്ങളിൽ ദേശീയപതാക ഉയർത്തണം. സ്‌കൂൾ വിദ്യാർഥികൾ മുഖേന പതാക വിതരണം ചെയ്യണം. സ്‌കൂൾ കുട്ടികൾ ഇല്ലാത്ത വീടുകളിൽ പതാക ഉയർത്താനാവശ്യമായ ക്രമീകരണങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണം. അത്തരം വീടുകളുടെ എണ്ണമെടുത്ത് തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീയെ ഏൽപ്പിക്കണം. ഓഗസ്റ്റ് 12നുള്ളിൽ പതാകകൾ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

15ന് സ്‌കൂളുകളിൽ പതാക ഉയർത്തിയ ശേഷം ചെറിയ ദൂരത്തിൽ ഘോഷയാത്ര നടത്തണം. മുഴുവൻ ജീവനക്കാരും ഓഫിസിലെത്തി പതാക ഉയർത്തൽ ചടങ്ങിൽ പങ്കാളികളാവണം. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ആഗസ്റ്റ് 10നുള്ളിൽ ബാനറുകൾ കെട്ടണം. പ്രധാന സ്വാതന്ത്ര്യസമര കേന്ദ്രങ്ങളിൽ 13 മുതൽ ഔദ്യോഗിക പരിപാടികൾ നടത്തണം. കുട്ടികളെ സ്വാതന്ത്ര്യസമര കേന്ദ്രങ്ങൾ സന്ദർശിപ്പിക്കണം. സ്വാതന്ത്ര്യത്തിലെ തിളക്കമാർന്ന മുഹൂർത്തങ്ങൾ ഉൾപ്പെടുത്തി ബുക്ക്‌ലെറ്റ് വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ABOUT THE AUTHOR

...view details