തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി. വെള്ളിയാഴ്‌ച വൈകീട്ട് കോവളത്തായിരുന്നു കൂടിക്കാഴ്‌ച. ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് എത്തിയതായിരുന്നു സ്റ്റാലിന്‍.
എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ - news updatyes in Thiruvanathapuram
ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് എത്തിയതായിരുന്നു സ്റ്റാലിന്‍. കോവളത്തുവച്ചാണ് ഇരുവരും കണ്ടത്
മുഖ്യമന്ത്രി പിണറായി വിജയന്‍ എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി
ഇരുസംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. കേരളത്തിലെ ഐ.ടി അധിഷ്‌ഠിത വികസനത്തെ തമിഴ്‌നാട് മന്ത്രി മനോ തങ്കരാജ് പ്രശംസിച്ചു. ഡിജിറ്റൽ സർവകലാശാലയടക്കം വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവർത്തനങ്ങൾ പഠിക്കാൻ ഉന്നതതല സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്നും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.