തിരുവനന്തപുരം:സംസ്ഥാനത്തെ ലക്ഷ്യം വച്ച് കേരള ബാങ്കിനെതിരെ നീക്കം ശക്തമാകുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്ക് വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിച്ചു. എത്രത്തോളം ശ്രദ്ധയാകര്‍ഷിക്കുന്നുവോ അത്രത്തോളമോ അതില്‍ കൂടുതലോ അതിനെതിരായ നീക്കം ശക്തമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
COOPERATIVE SECTOR ഇക്കാര്യത്തില്‍ കേരള ബാങ്കിന് കൃത്യമായ ധാരണയുണ്ടാകണം. സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്ന നീക്കങ്ങള്‍ നിതാന്ത ജാഗ്രതയോടെ സ്വീകരിക്കണം. നിങ്ങളെ നശിപ്പിക്കാന്‍ തീരുമാനിച്ചവരുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് വേണം പ്രവര്‍ത്തിക്കാന്‍.