കേരളം

kerala

ETV Bharat / state

ജാതി, മത ചിന്തകള്‍ക്കതീതമായി ഒരുമയോടെ മുന്നോട്ടു പോകാന്‍ സാധിക്കണം; കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Kerala Piravi 2023: സാമൂഹിക ഐക്യം ദൃഢപ്പെടുത്താനൊരുമിക്കാമെന്ന് കേരളപ്പിറവി ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

CM On Kerala Piravi wishes  CM On Kerala Piravi  Kerala Piravi wishes  Kerala Piravi 2023  kerala day  ജാതിമത ചിന്തകള്‍ക്കതീതമായി ഒരുമയോടെ പോകണം  കേരളപ്പിറവി  കേരളപ്പിറവിയുടെ 67ാം വര്‍ഷം  കേരളീയര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി  ആശംസകൾ നേർന്ന് ഗവർണർ  കേരളപ്പിറവി ആശംസകൾ നേർന്ന് ഗവർണർ  ഭാഷാപരമായ ഐക്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു  കേരളപ്പിറവി ദിനം  കേരളീയതയുടെ ആഘോഷ  കേരളീയം  ആരിഫ് മുഹമ്മദ് ഖാന്‍ കേരളപ്പിറവി ആശംസകള്‍
CM On Kerala Piravi wishes

By ETV Bharat Kerala Team

Published : Oct 31, 2023, 10:44 PM IST

Updated : Nov 1, 2023, 7:14 AM IST

തിരുവനന്തപുരം: കേരളപ്പിറവിയുടെ 67-ാം വര്‍ഷത്തില്‍ കേരളീയര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ഉയര്‍ന്നുവന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചതിന്‍റെ 67ാം വാര്‍ഷികമാണിന്ന്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേര്‍ന്നാണ് കേരളം രൂപം കൊണ്ടത്.

അതിനായി പോരാടിയവരുടെ സ്വപ്‌നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിത്. അവയില്‍ പലതും യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്കു കഴിഞ്ഞു എന്നത് അഭിമാനകരമാണ്. ദേശീയ പ്രസ്ഥാനത്തിന്‍റേയും നവോത്ഥാന പ്രസ്ഥാനത്തിന്‍റേയും ആശയങ്ങള്‍ തീര്‍ത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയര്‍ത്തിയത്. എന്നാല്‍ പുതിയ സഹസ്രാബ്‌ദം സൃഷ്‌ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്.

ആ ബോധ്യമുള്‍ക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്‌ടിക്കാന്‍ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം. ആ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരും വിധം നമ്മുടെ നാടിനെ അതിന്‍റെ സമസ്‌ത നേട്ടങ്ങളോടും കൂടി ലോകത്തിന്‍റെയാകെ മുന്നില്‍ അവതരിപ്പിക്കാനുള്ള വലിയ ഒരു ശ്രമം കേരളപ്പിറവി ദിനം മുതല്‍ ഏഴ് ദിവസങ്ങളിലായി കേരളീയം എന്ന പേരില്‍ സംഘടിപ്പിക്കുകയാണ്.

കേരളീയതയുടെ ആഘോഷമാണിത്. സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും നേട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ജനതയുടെ സര്‍ഗാത്മകതയുടെ ആവിഷ്‌കാരം കൂടിയാണ് കേരളീയം. ജനമനസ്സുകളുടെ ഒരുമ ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ട് കേരളത്തെ പുതിയ കാലത്തിലൂടെ നമുക്ക് വഴി നടത്താം. എല്ലാ കേരളീയര്‍ക്കും കേരളപ്പിറവി ആശംസകള്‍ നേരുന്നതായി മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

ആശംസകൾ നേർന്ന് ഗവർണർ:ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. നമ്മുടെ പ്രിയ സംസ്ഥാനത്ത് വികസനവും സമഗ്ര പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്‌നിക്കാമെന്നും മാതൃ ഭാഷയായ മലയാളത്തിന്‍റെ പരിപോഷണത്തെ ത്വരിതപ്പെടുത്താമെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

ALSO READ:42 വേദികള്‍, 4100 കലാകാരന്‍മാര്‍, 2000 തനത് വിഭവങ്ങളുമായി അടുക്കള, കേരളീയം നവംബര്‍ 1ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Last Updated : Nov 1, 2023, 7:14 AM IST

ABOUT THE AUTHOR

...view details