തിരുവനന്തപുരം: ജോസ്.കെ മാണിയെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് നിലവില്‍ എല്‍ഡിഎഫില്‍ പ്രത്യേകമായ ഒരു ആലോചനയും നടന്നിട്ടില്ല. ഇക്കാര്യത്തിൽ ജോസ് പക്ഷമാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജോസ് പക്ഷത്തെ നിലപാട് ഇല്ലാത്തവരായി ചിത്രീകരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ - മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന
ജോസ് പക്ഷത്തെ എല്‍ഡിഎഫില്‍ എടുക്കുന്നതിന് നിലവില്‍ പ്രത്യേകമായ ഒരു ആലോചനയും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ജോസ് പക്ഷമാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ജോസ് പക്ഷത്തെ നിലപാട് ഇല്ലാത്തവരായി ചിത്രീകരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
യുഡിഎഫിൽ ഉണ്ടായ ആഭ്യന്തര കാര്യമാണ്. മറ്റു കാര്യങ്ങൾ ഇതിനെ തുടർന്ന് വരേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയത്തിൽ ഒരു കാര്യവും എല്ലാ കാലത്തേക്കുമായി പറയാനാകില്ല. അതത് കാലത്തെ സാഹചര്യങ്ങൾക്കനുസരിച്ചാണ് തീരുമാനമെടുക്കേണ്ടത്. നിലവിൽ ജോസ് പക്ഷത്തെ നിലപാട് ഇല്ലാത്തവരായി ചിത്രീകരിക്കേണ്ടതില്ലെന്നും നിലപാട് അവർ തന്നെ വ്യക്തമാക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.