തിരുവനന്തപുരം: കേരളത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമർശത്തിന് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. യോഗി ആദിത്യനാഥിൻ്റേത് രാഷ്ട്രീയമായി ഉയർത്തിയ ശരിയല്ലാത്ത പരാമര്‍ശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ താരതമ്യം ചെയ്ത് സംസാരിക്കുന്നത് ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ശരിയല്ല. അഖിലേഷ് യാദവ് അടക്കം യുപിയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ കേരളത്തെ അംഗീകരിച്ച് സംസാരിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത വിധം വിവിധ മേഖലകളിൽ കേരളം ഉയർന്നു നിൽക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എ.എൻ ഷംസീറിൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.