തിരുവനന്തപുരം:ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ്‌എസ്‌എല്‍വി ഡി 2 ന്‍റെ വിജയകരമായ വിക്ഷേപണത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തെ (ഐഎസ്‌ആര്‍ഒ) പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്‌എസ്‌എല്‍വി (സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) ഡി 2 ന്‍റെ വിക്ഷേപണം ഒരു നാഴികകല്ലാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു.
'വിജയകരമായ എസ്‌എസ്‌എല്‍വി ഡി 2 ദൗത്യത്തിന് ഐഎസ്‌ആര്‍ഒയ്ക്ക് അഭിനന്ദനങ്ങൾ! എസ്‌എസ്‌എല്‍വി ഡി 2 എന്ന വലിയ നാഴികക്കല്ല് കുറ്റമറ്റ രീതിയിൽ ഇഒഎസ്-07, ജാനസ്-1, ആസാദി സാറ്റ്-2 എന്നിവ അവയുടെ ഭ്രമണപഥത്തില്‍ എത്തിച്ചു. നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും ശരിക്കും പ്രചോദനം നൽകുന്നതാണ്', മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്നും മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ന് രാവിലെ 9.18 നായിരുന്നു എസ്‌എസ്‌എല്‍വി ഡി 2 കുതിച്ചുയര്‍ന്നത്. ഐഎസ്‌ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-07, യുഎസ് കമ്പനിയായ അന്‍റാറിസ് വികസിപ്പിച്ച ജാനസ്-2, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുമായി ചേര്‍ന്ന് രാജ്യത്തെ 750 വിദ്യാര്‍ഥികള്‍ നിര്‍മിച്ച ആസാദിസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് പറന്നത്.