തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച (15.01.2022 ) ചികിത്സക്കായി അമേരിക്കയിലേക്ക് പോകും. മയോക്ലിനിക്കിലെ തുടര്‍ ചികിത്സ, പരിശോധന എന്നിവയ്ക്കാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ജനുവരി 30ന് മടങ്ങിയെത്തും.
ഭാര്യ കമല അദ്ദേഹത്തിന്‍റെ പേഴ്സണൽ അസിസ്റ്റന്‍ഡായ വിഎം സുനീഷ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം അമേരിക്കയിലേക്ക് പോകുന്നത്. ചികിത്സയുടെയും യാത്രയുടെയും എല്ലാ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 2018ലും മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയില്‍ പോയിരുന്നു.