മഹാത്മാ അയ്യങ്കാളിയുടെയും ചട്ടമ്പി സ്വാമികളുടെയും ജന്മദിനത്തിൽ അനുസ്മരണ പോസ്റ്റുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ജന്മിത്വവും ജാതിസമ്പ്രദായവും അനാചാരങ്ങളും തീർത്ത അന്ധകാരത്തിനുമേൽ നവോഥാനത്തിന്‍റെ വെളിച്ചം വിതറി കേരളത്തെ ആധുനികതയിലേയ്ക്ക് ആനയിച്ച മഹാവ്യക്തിത്വങ്ങളുടെ മുൻനിരയിലാണ് അയ്യങ്കാളിയുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ദളിത് ജനവിഭാഗങ്ങൾക്കായി വിദ്യാലയം തന്നെ അദ്ദേഹം ആരംഭിച്ചു. കൂലി നിഷേധിക്കപ്പെട്ടിരുന്ന കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് അയ്യങ്കാളി നടത്തിയ പണിമുടക്ക് സമരം വർഗചൂഷണത്തിനെതിരായ പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി.
അദ്ദേഹത്തിന്‍റെ ആശയങ്ങളുൾക്കൊണ്ട് നമുക്ക് ഒരുമിച്ചുമുന്നേറാമെന്നും സമത്വസുന്ദരമായ നവകേരളത്തിനായി സംഘടിക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.