കേരളം

kerala

ETV Bharat / state

മതനിരപേക്ഷ സ്വഭാവം കാക്കണം, ഫെഡറൽ തത്വങ്ങൾ സംരക്ഷിക്കണം; സ്വാതന്ത്ര്യദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി - വി ഡി സതീശൻ ഫേസ്‌ബുക്ക് പോസ്റ്റ്

രാജ്യം 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഫേസ്‌ബുക്കിലൂടെ സ്വാതന്ത്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും.

cm pinarayi vijayan facebook post  cm pinarayi vijayan independence day  independence day wishes pinarayi vijayan  pinarayi vijayan  pinarayi vijayan ndependence day wishes  സ്വാതന്ത്യദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  പിണറായി വിജയൻ ഫേസ്‌ബുക്ക്  പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റ്  പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസകൾ  സ്വാതന്ത്യദിനം  സ്വാതന്ത്യദിനം പിണറായി വിജയൻ പോസ്റ്റ്  സ്വാതന്ത്യദിനാഘോഷം സെന്‍ട്രല്‍ സ്റ്റേഡിയം  വി ഡി സതീശന്‍റെ സ്വാതന്ത്ര്യ ദിന സന്ദേശം  വി ഡി സതീശൻ ഫേസ്‌ബുക്ക് പോസ്റ്റ്  vd satheesan
മുഖ്യമന്ത്രി

By

Published : Aug 15, 2023, 9:26 AM IST

തിരുവനന്തപുരം: മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന രീതിയിൽ വർഗീയ-വംശീയ ഭിന്നതകൾ റിപ്പബ്ലിക്കിനുമേൽ കരിനിഴൽ വീഴ്ത്തുന്ന ഘട്ടമാണിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെഡറൽ തത്വങ്ങളും വലിയ തോതിൽ അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും ഈ സാഹചര്യത്തിൽ രാജ്യത്തിന്‍റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും നാം പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി.

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നത് കൊളോണിയൽ ഭരണത്തിനെതിരെ ധീര രക്തസാക്ഷികൾ ഉൾപ്പെടെ നിരവധി ദേശാഭിമാനികൾ ജാതി, മത, ഭാഷ, വേഷ വ്യത്യാസങ്ങൾക്കതീതമായി ഐക്യരൂപേണ നടത്തിയ അതിശക്തമായ ചെറുത്തുനിൽപ്പാണ്. ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനം പകർന്ന് നൽകിയ മൂല്യങ്ങളിൽ നിന്നുമാണ് ഇന്ത്യയിൽ ഭാഷാ സംസ്ഥാനങ്ങളും ഫെഡറൽ വ്യവസ്ഥയുമെല്ലാം ഉണ്ടാകുന്നത്. സ്വാതന്ത്ര്യ സമരത്തിന്‍റെ ഉൽപ്പന്നമാണ് ഇന്ത്യയിലെ ഭരണഘടനാധിഷ്‌ഠിതമായ ജനാധിപത്യവ്യവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ സാമ്രാജ്യത്തവിരുദ്ധ ജനാധിപത്യധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയതെന്നും സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷതയായിരിക്കുമെന്ന ഉറച്ച ബോധ്യമാണ് ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്‍റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിൽ ഈ പ്രതിജ്ഞ നാം പുതുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

വി ഡി സതീശന്‍റെ സ്വാതന്ത്ര്യ ദിന സന്ദേശം : പൂര്‍വികര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തിനും കാലങ്ങള്‍ കൊണ്ട് അവര്‍ നിര്‍മ്മിച്ചെടുത്ത ആധുനിക ഇന്ത്യയ്ക്കും ഏഴ് പതിറ്റാണ്ടിലധികം പഴക്കമുണ്ടെങ്കിലും ഏകാധിപത്യ പ്രവണതകളും ഭരണകൂട ഭീകരതകളും തലപൊക്കുന്നുവെന്നത് രാജ്യത്തിന്‍റെ മുന്നോട്ടുള്ള പോക്കിന് ഹിതകരമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.

വെറുപ്പിന്‍റെ വിത്തുകള്‍ വിതച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം ഈ രാജ്യം ഒറ്റക്കെട്ടായി തകര്‍ത്തെറിയുക തന്നെ ചെയ്യുമെന്നും ജനവിരുദ്ധമായ എന്തും ചെയ്യാനുള്ള അവകാശമാണ് ജനാധിപത്യം നല്‍കുന്ന മാന്‍ഡേറ്റെന്ന ഭരണകര്‍ത്താക്കളുടെ തോന്നല്‍ ചോദ്യം ചെയ്യേണ്ടതും തിരുത്തിക്കേണ്ടതും നമ്മള്‍ തന്നെയാണെന്ന് ഓര്‍ക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ബഹുസ്വര സമൂഹത്തിലും ഏകത്വത്തിന്‍റെ ഇഴയടുപ്പം ഉണ്ടാക്കിയെടുക്കാന്‍ നമ്മുടെ രാഷ്ട്രശില്‍പികള്‍ക്ക് സാധിച്ചതാണ് ഇന്ത്യയെന്ന രാജ്യത്തിന്‍റെ ജനാധിപത്യ സൗന്ദര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്യദിനാഘോഷം :സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 77-ാം സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. രാവിലെ 9 മണിക്കാണ് മുഖ്യമന്ത്രി പതാക ഉയർത്തിയത്. തുടർന്ന് വിവിധ സേന വിഭാഗങ്ങളുടെ പരേഡ് നടന്നു.

മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് വിശിഷ്‌ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ മുഖ്യമന്ത്രി സമ്മാനിച്ചു. പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വീസ് മെഡലുകള്‍, കറക്ഷനല്‍ സര്‍വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍ എന്നിവയാണ് മുഖ്യമന്ത്രി സമ്മാനിച്ചത്. സായുധ സേനയുടെയും അശ്വാരൂഢ സേന, എന്‍സിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് എന്നിവരുടെയും പരേഡുകൾ നടന്നു. സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റ്, സെൻട്രൽ സ്റ്റേഡിയം പരിസരം കനത്ത പൊലീസ് സുരക്ഷയിലാണ്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 241 പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഇത്തവണ മെഡൽ. പ്രവർത്തന മികവ്, പ്രതിബദ്ധത സമർപ്പണം എന്നിവ അടിസ്ഥാനമാക്കിയാണ് മെഡലുകൾ നിശ്ചയിച്ചത്. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി ഇവർക്കുള്ള മെഡലുകൾ വിതരണം ചെയ്യും.

ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ്, കേരള പൊലീസ് അക്കാദമി അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ സുരേഷ് കുമാർ എന്നിവരാണ് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ ഐപിഎസ് ഉദ്യോഗസ്ഥർ. അസിസ്റ്റന്‍റ് കമ്മിഷണർ മുതൽ സിവിൽ പൊലീസ് ഓഫിസർമാർ വരെയുള്ള 239 ഉദ്യോഗസ്ഥർക്കും പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. അഗ്നിസേന വിഭാഗത്തിൽ 25 ഉദ്യോഗസ്ഥർക്കാണ് പുരസ്‌കാരം. സംസ്ഥാനത്തെ ഞെട്ടിച്ച തീപിടിത്തം അടക്കമുള്ള നിർണായക ഘട്ടങ്ങളിലെ മികവാർന്ന പ്രവർത്തനത്തിനാണ് അഗ്നിരക്ഷാസേനയിൽ പുരസ്‌കാരം നൽകുന്നത്.

നിയമസഭയിൽ 9.30ന് സ്‌പീക്കർ എ എൻ ഷംസീർ പതാക ഉയർത്തി. കെപിസിസി ആസ്ഥാനത്ത് രാവിലെ 10 മണിക്ക് പ്രസിഡന്‍റ് കെ സുധാകരൻ പതാക ഉയർത്തി.

ABOUT THE AUTHOR

...view details