തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കലെത്തുന്ന ബൃഹദ് പദ്ധതിയുമായി പിണറായി വിജയന്‍ സര്‍ക്കാര്‍. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ പദ്ധതി നിലവില്‍ വരും. ഐടി സെക്രട്ടറി, ഐടി വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതി അന്തിമരൂപം നല്‍കും. സര്‍ക്കാരിന്‍റെ എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാടാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കല്‍ ; ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം - പിണറായി സര്‍ക്കാര്‍
സര്‍ക്കാരിന്‍റെ എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാടാണുള്ളതെന്ന് മുഖ്യമന്ത്രി.
സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഓണ്‍ലൈനായി വീട്ടുപടിക്കല്‍; ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം
ഓരോ തീരുമാനവും ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. അത് ജനങ്ങള്‍ക്ക് ലഭ്യമാകുന്നതില്‍ തടസമുണ്ടാകാന്‍ പാടില്ല. ഇ-ഓഫീസ്, ഇ-ഫയല്‍ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലമായി നടപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് മന്ത്രിസഭ യോഗം സമിതിയെ നിശ്ചയിച്ചെന്നും പിണറായി പറഞ്ഞു.